Shigella infection: Experts try to trace source in north Kerala’s Kozhikode
കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം പടര്‍ന്ന വഴി കണ്ടെത്തി ഗവ. മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം. മരണവീട്ടില്‍ വിതരണം ചെയ്ത വെള്ളം വഴിയാണ് മായനാട് കോട്ടാംപറമ്പ് മേഖലയില്‍ ഷിഗല്ല രോഗം പടര്‍ന്നതെന്നാണ് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ പ്രാഥമിക പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു